ഉത്സവം കഴിഞ്ഞു
ഒന്നിച്ചു നൃത്തം ചവിട്ടിയവര്‍
അവരവരുടെ കൂടാരങ്ങളിലെയ്ക ­്ക് മടങ്ങി.
മഞ്ഞുപെയ്യുന്ന ഈ രാവില്‍,
മുനിഞ്ഞു കത്തുന്ന വിളക്കുമരത്തിനു ­ താഴെ
ഒരാള്‍ തനിച്ചാവുന്നു.
പിന്നീടാണ്‌ ക്രിസ്തു വന്നത്.
അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോള ­്‍
ആരുമറിയാതെ ഉള്ളിലേക്കെത്തു ­ന്ന സുഹൃത്ത്‌.
കുന്തിരിക്കത്തി ­ന്റെ ഗന്ധത്തില്‍ നിന്ന്
നമുക്കീ തച്ചന്റെ വിയര്‍പ്പിലേക്ക ­് മടങ്ങാം.

Related Quotes

ക്രിസ്തുവിനെ പോലെ രക്ത ബന്ധങ്ങള്‍ക്ക് പുറത്തേക്ക് നീണ്ടു നില്‍ക്കുന്ന കര്‍മ്മ ബന്ധങ്ങളുടെ ശിഖരങ്ങളെ ഗൌരവമായി എടുത്ത മറ്റൊരാള്‍ ഉണ്ടാവില്ല.
പക്ഷെ നമുക്കെന്തു പറ്റി?
"ഭൂമിയെ അദൃശ്യമായ ഒരു ചരടില്‍ ജപമണികള്‍ പോലെ അവന്‍ കോര്‍ത്തെടുത്തു ­.
അതുകൊണ്ട് ഇനി മുതല്‍ ആരെയും നോക്കി ഉടപ്പിറന്നോന, ഉടപ്പിറന്നോളെ എന്ന് വിളിക്കാന്‍ നമുക്കാവും.
ഒരുവള്‍ ഗണിക തെരുവില്‍ ഊഴം കാത്തു നില്‍ക്കുന്നു.
ഒരുത്തന്‍ ആരുടെയോ പോക്കറ്റടിച്ച് ആ ഓടയ്ക്ക് കുറുകെ ഓടുന്നു.
ഒരു പൈത്യക്കാരന്‍ എച്ചില്‍ വീപ്പയ്ക്ക് താഴെ ഉപവാസ പ്രാര്‍ഥനയില്‍ ഇരിക്കുന്നു.
പലകാരണങ്ങള്‍ കൊണ്ട് ചിതറി പോയ എന്‍റെ ഉടപ്പിറന്നോര്‍. ­"
ഇനി ഞാനവനോട് എന്തു മറുപടി പറയും?
Boby Jose Kattikad
jesusmalayalam
മണലിൽ പണിതവനും ശിലയിൽ പണിതവനും എന്നൊക്കെ ക്രിസ്തു പറയുന്നതിനിടയിലെ അകലമാണിത്. അറിവ് ഒരു മണൽക്കൂമ്പാരമാണ്‌. അതിനുമുകളിൽ ക്രിസ്തുവിനോടുള്ള നിലപാടിന്റെ വീട് പണിയുകയാണെങ്കിൽ നാളെ തീർച്ചയായും കാറ്റും മഴയുമുണ്ടാകുമ്പോൾ അതിളകിത്തുടങ്ങും. വ്യത്യസ്തമോവിപരീതമോ ആയ ഏറ്റവും ചെറിയ അറിവുപോലും കാറ്റായും മഴയായും മാറി ഭവനത്തെ ഉലയ്ക്കും. എന്നാൽ, അനുഭവങ്ങളുടെ ശിലമേൽ വീടുപണിയുക. കാറ്റും മഴയുമൊന്നും ആർക്കും ഒഴിവാക്കാനാവില്ല. പക്ഷേ, അതിനെയും അതിജീവിക്കാൻ ഈ ശിലയ്ക്ക് കെല്പുണ്ട്. നാളെ ജീവിതത്തിൽ അനർത്ഥങ്ങളുടെ അഗ്നിമഴ പെയ്താലും ദൈവം സ്നേഹമാണെന്ന അനുഭവദാർഢ്യങ്ങളെ ഉലയ്ക്കാൻ അവമതിയാവുന്നില്ല.
Boby Jose Kattikad
jesuslovemalayalam
സങ്കടങ്ങളുടെ ഗേത്സമെനിയില്‍ ഓരോരുത്തരും എന്നും ഒറ്റയ്ക്കായിരുന്നു.ദുഖങ്ങളെ സൌഹൃദങ്ങള്‍ കൊണ്ട് നേരിടാനയെക്കുമെന്നു ക്രിസ്തു പോലും ഒരു മാത്ര വിചാരിചിട്ടുണ്ടാകും . എന്നിട്ടും മൂന്നാവര്‍ത്തി തൊട്ടുണര്‍ത്തി യിട്ടും വീണ്ടും അവര്‍ നിദ്രയിലേക്ക് വഴുതിയപ്പോള്‍ പിന്നെ ക്രിസ്തുവിന്റെ ഹൃദയം ആകാശങ്ങളിലേക്ക് ഏകാഗ്രമായി.ധ്യാനത്തെ യും സ്നേഹത്തെയും മുറിച്ചു കടന്ന ഒരാള്‍ കൃപയുടെ ശ്രീ കോവിലില്‍ എത്തി നിലവിളിക്കുന്നു--ആബ്ബാ!!
Boby Jose Kattikad
friendsjesusmalayalam
കൌതുകകരമായ ഒരു നിരീക്ഷണം ഇതാണ്.ഭാരതീയ ചാതുര്‍വര്‍ണ്യത്തിന്റെ പാടങ്ങള്‍ ഉപയോഗിച്ചാല്‍ ക്രിസ്തുവിന്റെതു ഏതു വര്‍ണം ? പിറവികൊണ്ടു ക്ഷത്രിയന്‍ -ദാവിദിന്റെ വംശത്തില്‍ ജനിച്ചവന്‍.തൊഴിലുകൊണ്ട് വൈശ്യന്‍ .സംസര്‍ഗം കൊണ്ട് ശൂദ്രന്‍ - വിജാതിയരുടെയും ചുങ്കക്കാരുടെയും ചങ്ങാതി .ധ്യാനം കൊണ്ടും ബലികൊണ്ടും പുരോഹിതന്‍ . ഒരേസമയം നിന്നിലുണ്ടാകണം ഈ ചതുര്മാനങ്ങള്‍ .തോല്‍ക്കുന്ന യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്ന പോരാളി ,വിയര്‍പ്പുകൊണ്ട് മാത്രം അപ്പം ഭക്ഷിക്കുന്ന പണിയാളന്‍,ഭ്രഷ്ട് അനുഭവിക്കുന്നവരുടെയും , വിളുബില്‍ വസിക്കുന്നവരുടെയും ചങ്ങാതി .
Boby Jose Kattikad
christindiajesus