ചൌപ്പാത്തില്‍ കൂടുന്ന മനുഷ്യര്‍ക്കൊന്നും മേല്‍വിലാസമോ പശ്ചാത്തലമോ ഇല്ല . എല്ലാവരും എല്ലാവര്‍ക്കും അപരിചിതര്‍ . അവിടെ മനുഷ്യര്‍ പരസ്പരം വ്യക്തികളായല്ല , ഒരു ആള്‍ക്കൂട്ടത്തിന്റെ തുണ്ടുകളായാണ് കൂട്ടിമുട്ടുന്നത് .ആള്‍ കൂടുവാന്‍ കാരണമൊന്നും വേണ്ട .ഒരാള്‍ അല്‍പ്പം ഉറക്കെ ചിരിച്ചാല്‍ അയാള്‍ക്ക് ചുറ്റും മനുഷ്യര്‍ തടിച്ചുകൂടും .ഒരിക്കല്‍ ഒരു ആള്‍ക്കൂട്ടത്തെ കണ്ടു അടുത്തുചെന്നു പ്രേം അവരിലൊരാളോട് ചോദിച്ചു .ആള്‍ കൂടിയിരുക്കുന്നത് എന്തിനാണെന്ന് .അയാള്‍ ആ ചോദ്യം അടുത്ത മനുഷ്യനിലേക്ക് പകര്‍ന്നു .അയാള്‍ മറ്റൊരാളിലേക്ക്.അങ്ങനെ ചോദ്യം പകര്‍ന്നുപോയപ്പോള്‍ മനസ്സിലായി,അവിടെ നിന്നിരുന്ന ആര്‍കും തങ്ങള്‍ അവിടെ കൂടിയിരുന്നതിന്റെ കാരണം അറിഞ്ഞു കൂടായിരുന്നിലെന്ന്‍.ഒടുവില്‍ ആരോ ഒരാള്‍ പറഞ്ഞു : ' ഒന്നുമില്ല സ്നേഹിതാ , ഇത് ചൌപ്പാത്തിയാണ്' "
(ആള്‍ക്കൂട്ടം)

Related Quotes

കണ്ണട മാറ്റി നീളമുള്ള പാതി മങ്ങിയ കണ്ണുകൾ വെളിപ്പെടുത്തി അയാൾ എന്നെ നോക്കി മന്ദഹസിച്ചു. പുരുഷൻ താൻ സ്നേഹിക്കുന്ന സ്ത്രീയെ നോക്കുന്ന നോട്ടമാണത് എന്ന് ഞാൻ വിഭ്രമിച്ചു. അപ്പോൾ മനസ്സാക്ഷി പ്രത്യക്ഷപ്പെട്ടില്ല; മരണത്തിന് ശേഷം എന്റേയും, നാമവും ജീവിതവും ഭാരതത്തിലും മുഴുവൻ ലോകത്തും അനശ്വരമായിത്തീരുമെങ്കിൽ അത് ഹൃദയ രക്തം ചീന്തി മാത്രം സാക്ഷാൽക്കരിക്കാൻ സാധിക്കുന്ന ഈ നശിച്ച പ്രണയത്തിന്റെ പേരിലായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതുമില്ല.
K.R. Meera
malayalamപ-രണയമരണ