തീ പടര്‍ത്താനുഭയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്‍ന്നാലും തീ പിന്നെയും പടര്‍ന്നുകൊണ്ടിരിക്കും. അഗ്നിഭാതയില്‍, ഒരു പക്ഷെ ചിന്തയുടെ അഗ്നിഭാതയില്‍ ആത്മനാശത്തിന്റെ അംശമുണ്ട്. അതിന്നര്‍ത്ഥം നിങ്ങള്‍ മറ്റുള്ളവരില്‍ പടരുന്നു എന്നോ സ്വയം ഇല്ലാതായിത്തീര്‍ന്നിട്ട് മറ്റുള്ളവരില്‍ ജീവിക്കുന്നു എന്നോ ആണ്. അതൊരു സാഫല്യമാണ്

M.N. Vijayan

Related Quotes

സംതൃപ്തമായ യുവത്വം നിഷ്ക്രിയമായ യുവത്വവും നിര്ജീവമായ ജീവിതവുമായിത്തീരും... യുവത്വത്തിന് അതിന്റെ അസ്വസ്ഥത നഷ്ടപ്പെടുമ്പോള് അതൊരു യന്ത്രം പോലെ സമര്ത്ഥവും നിര്ജീവവും വന്ധ്യവും ആയിത്തീരും. വന്ധ്യതയ്ക്ക് ഒന്നിനെയും സൃഷ്ടിക്കുവാന് കഴിയാത്തതുകൊണ്ട് പുതിയ ഒരു ലോകക്രമത്തെ നിര്മ്മിക്കുവാനും അതിന് കഴിയില്ല.
M.N. Vijayan
m-n-vijayanmalayalam
ഇവന്‍ എന്‍റെ പ്രിയപുത്രനാകുന്നു, ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു. "

ഈ വചനത്തിന്‍റെ ആദ്യഭാഗം ഓരോ പുലരിയിലും മനസ്സിനോടു
പ്രാര്‍ഥനാപൂര്‍വ്വം മന്ത്രിക്കേണ്ടതാണ്.
ഞാൻ ദൈവത്തിന്‍റെ പ്രിയങ്കരനാണെന്ന സുവിശേഷം.

ഇവനില്‍ ഞാന്‍ സംപ്രീതനായെന്ന രണ്ടാം പാദം കേൾക്കുന്നുണ്ടൊയെന്നു
സ്വയം ധ്യാനിക്കേണ്ടത് രാത്രിയിലും.
കിടക്കയിലെക്കു മടങ്ങുബോൾ
ഈ രണ്ടുസ്വരങ്ങളും എല്ലാവർക്കും കേൾക്കാൻ കഴിയട്ടെ.

സഞ്ചാരിയുടെ ദൈവം
ഫാ.ബോബി ജോസ് കട്ടികാട്
Boby Jose Kattikad
malayalam
ആദ്യമായി കണ്ട മദര്‍ തെരേസയുടെ, ചിത്രം ഒരു കുട്ടിയില്‍ എന്തു കൗതുകമുണ്ടാക്കാന്‍ … ആ മുഖത്ത് നോക്കിയിരുന്നപ്പോള്‍ തോന്നിയ സാദൃശ്യത ഇതാണ്- വേനല്‍ ചൂടില്‍ വിണ്ടുകീറിയ കുട്ടനാട്ടിലെ ഒരു പാടം പോലെ. അങ്ങനെ പറയുവാന്‍ ധൈര്യവും കാട്ടി.
പിന്നെയതിനെയോര്‍ത്ത് നാവില്‍ വരക്കുകയും, വരപ്പിക്കുകയും ചെയ്ത കുരിശടയാളങ്ങള്‍ക്ക് കണക്കില്ല. പിന്നീടാണ് വിണ്ടുകീറിയ ഈ മുഖത്തിനു പിന്നില്‍ കരുണയുടെ പുഴകള്‍ മുറിയാതെ ഒഴുകുന്നുവെന്നും, അതിനുംമേലേ ദൈവകൃപയുടെ സൂര്യന്‍ സദാ തെളിഞ്ഞു നില്‍ക്കുന്നതുമൊക്കെ കാണാന്‍ മനസ്സ് പരുവപ്പെട്ടത്
Boby Jose Kattikad
malayalam
ഭൂമിയിലേക്കുവച്ച്‌ ഏറ്റവും നല്ല കുശലമെന്താണ്‌, വല്ലതും കഴിച്ചോ! ഇരുപതു രൂപയുണ്ട്‌ കൈയിൽ. തെരുവിന്റെ അങ്ങേയറ്റത്ത്‌ ഒരു കടയുണ്ട്‌. അവിടെ ഇപ്പോഴും കഞ്ഞിയും പയറും പന്ത്രണ്ടു രൂപയ്ക്ക്‌ കിട്ടും. നിങ്ങളെന്താ കഴിക്കാത്തത്‌! വേണ്ട നീ കഴിക്കുന്നത്‌ നോക്കിയിരിക്കുമ്പോൾത്തന്നെ കണ്ണും വയറുംനിറഞ്ഞു.
Boby Jose Kattikad
malayalam
എത്രകോടി മനുഷ്യര്‍ വാഴുന്ന ഭൂമിയാണിത്. ഇതില്‍ നിങ്ങള്‍ക്കാരുമില്ലാ എന്നു കരയരുത്. അങ്ങനെ കരുതുന്നുണ്ടെങ്കില്‍ വിശ്വമാനവികതയുടെ ഹൃദയത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്യുക. ആരോ ഉണ്ട്... ജീവിതവുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന അദൃശ്യമെങ്കിലും ദൃഢമായ ഏതോ കണ്ണി. എത്ര ദൂരെയായാലും സ്നേഹത്തിന്റെ കാന്തികഹൃദയത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്ന ഒരു കണ്ണി...
Boby Jose Kattikad
malayalam